Saturday, December 27, 2025

വിദ്യാര്‍ഥികളെ സന്മാര്‍ഗികളാക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാലയുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ സന്മാര്‍ഗികബോധമുള്ളവരായി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ദ്വിദിന ശില്പശാലയ്ക്ക് സി.ബി.എസ്.ഇ. തുടക്കംകുറിക്കുന്നു.

ഉത്തരവാദിത്വബോധം, മര്യാദ, നീതിബോധം, വിശ്വാസ്യത, സത്യസന്ധത എന്നീ ഗുണങ്ങളുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ട്രെയിനേഴ്‌സ് മാന്വല്‍ സി.ബി.എസ്.ഇ. പുറത്തിറക്കി. വിദ്യാര്‍ഥികളെ ആത്മവിശ്വാസമുള്ളവരാക്കാനും ധാര്‍മികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാക്കാനും അധ്യാപകര്‍ക്കു കഴിയും.

നിലവിലുള്ള നയങ്ങളെയും നടപടിക്രമങ്ങളെയും വിമര്‍ശനബുദ്ധിയോടെ പരിശോധനയ്ക്ക് വിധേയമാക്കി വിദ്യാര്‍ഥികളെ അതേക്കുറിച്ച് ബോധവാന്മാരാക്കാനും കഴിയുമെന്ന് സി.ബി.എസ്.ഇ. പ്രതീക്ഷിക്കുന്നു. 2019-20 അധ്യയനവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്‌.

Related Articles

Latest Articles