Monday, April 29, 2024
spot_img

പിണറായി സർക്കാർ ഒരുക്കിയ കെണി വിലപ്പോയില്ല; കെ സുരേന്ദ്രന്‍ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു; പുതിയ സത്യവാങ്മൂലത്തിൽ 240 കേസുകൾ

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രന് വേണ്ടി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്.

തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സുരേന്ദ്രനെതിരെ പാറശാല മുതൽ കാസർഗോഡുവരെ 240 ലധികം കേസുകളുള്ളതായി വിശദാംശങ്ങള്‍ കണ്ടെത്തിയത് . എന്നാല്‍, ബിജെപി. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിച്ചിരുന്നില്ല. ഇത് നാമനിര്‍ദ്ദേശ പത്രിക തള്ളാനുള്ള സർക്കാരിന്റെ ഗൂഡനീക്കമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ശബരിമല ആചാര സംരക്ഷണ സമരത്തിലൂടെ മണ്ഡലത്തിലുടനീളം ഒരു ഓളമുണ്ടാക്കാൻ സുരേന്ദ്രനായിട്ടുണ്ട്. പ്രചരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ജാതിമതഭേദമന്യേ ജനപിന്തുണയിൽ സുരേന്ദ്രനാണ് ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത്. ഇത് കൂടാതെ വീട് കയറിയുള്ള പ്രചാരണത്തിനിടെ സിപിഎമ്മിന് ശബരിമല വിഷയം വലിയ തിരിച്ചടിയായിട്ടുമുണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് സംസ്ഥാന സുരേന്ദ്രനെ കുടുക്കാൻ സർക്കാർ പുതിയ കെണിയുമായി രംഗത്ത് എത്തിയിയത് എന്നാണ് മണ്ഡലത്തിൽ പരക്കെ ഉയർന്ന ആരോപണം .

Related Articles

Latest Articles