Sunday, May 19, 2024
spot_img

ആ ദുരന്ത വർത്തയെത്തി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു

അത്യന്തം ഖേദകരമായ ഒരു വാർത്തയാണ് ഇന്ന് തത്വമയി ന്യൂസിന് പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ളത്. രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ സിങ് രാവത്ത് (bipin rawat)ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചു. തമിഴ്നാട്ടിലെ നീലഗിരി കൂനൂരിലാണ് അപകടം നടന്നത്. അദ്ദേഹവും ഭാര്യയും ഉദ്യോഗസ്ഥരും കൂനൂരിൽ നിന്ന് വില്ലിഗ്ടൺ കാന്റോന്മേന്റിലേക്ക് പോകുകയായിരുന്നു. വില്ലിങ്ടൺ കാന്റോൻമെന്റിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതായിരുന്നു സംയുക്ത സേനാ മേധാവി. ഉച്ചക്ക് 12 .30 നാണ് അപകടം നടന്നത് .

MI 17 v5 ഹെലികോപ്റ്ററിലാണ് സംയുക്ത സേനാ മേധാവിയും സംഘവും യാത്ര ചെയ്തിരുന്നത്. ഇതൊരു മിലിറ്ററി ട്രാൻസ്‌പോർട് ഹെലകോപ്റ്റരാണ്. ആളുകളെ മാത്രമല്ല കാർഗോ നീക്കത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഹെലികോപ്റ്ററാണിത്. റഷ്യ യുടെ ഹെലകോപ്റ്റർ ആണ് mi17 മൂന്നു ജീവനക്കാർക്കും 36 യാത്രികർക്കും യാത്ര ചെയ്യാവുന്ന ചോപ്പറിൽ 14 പേര് അടങ്ങുന്ന സംഘമാണുണ്ടായിരുന്നത്. ലാൻഡിംഗിനിടെയാണ് അപകടം എന്നാണ് ലഭിക്കുന്ന വിവരം. അപകട കാരണം വ്യക്തമല്ല. അതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട.

ജന ബിപിൻ റാവത് ശ്രിമതി മധുലിക റാവത് ബ്രിഗേഡിയർ LS ലിഡ്‌ഡർ ലെഫ്റ് ജന ഹർജിൻഡർ സിങ് NK ജിതേന്ദ്രകുമാർ ലാൻസ് നായിക് വിവേക് കുമാർ ലാൻസ് നായിക് ബി സായി തേജ് ഹവിൽദാർ സത്പാൽ N K ഗുരുസേവക് സിങ് എന്നിവരടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് .നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു. അപകടം നടന്നയുടൻ സൈനിക പ്രോട്ടോകാൾ അനുസരിച്ച് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെക്കണ്ടു . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തും .

ബിപിൻ ലക്ഷ്മൺ സിങ് രാവത്ത് ഇന്ത്യൻ കരസേനയിലെ നാല് നക്ഷത്ര ജനറലാണ് . 1958 മാർച്ച് 16 ന് ഉത്തരാഖണ്ഡിലാണ് അദ്ദേഹത്തിന്റെ ജനനം . ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയാണ് ജനറൽ റാവത്ത് . 2020 ജനുവരി ഒന്നിനാണ് അദ്ദേഹം ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത് . അതിനു മുമ്പ് അദ്ദേഹം രാജ്യത്തിൻറെ 26 ആമത് കരസേനാ മേധാവിയായിരുന്നു .

1987 ലെ ഇന്ത്യ ചൈന സംഘർഷത്തിൽ ചൈനക്കെതിരെ ജന .റാവത്തിന്റെ ബെറ്റാലിയനാണ് വ്യന്യസിക്കപ്പെട്ടത് . കോംഗോ യിലെ UN മിഷനിലും അദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 2015 ൽ മ്യാന്മാർ തീവ്രവാദികൾ സൈന്യത്തിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇന്ത്യ അതിർത്തി കടന്ന് നടത്തിയ തിരിച്ചടി ഓപ്പറേഷൻ കമാൻഡ് ചെയ്തത് ജന റാവത്തായിരുന്നു . ഇത് രണ്ടാം തവണയാണ് ജനറൽ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് . 2015 ൽ നാഗാലാൻഡിലാണ് അപകടത്തിൽ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടത് .

Related Articles

Latest Articles