Thursday, December 25, 2025

വീണ്ടും പാക് പ്രകോപനം ;നിയന്ത്രണരേഖയില്‍ വെടിനിർത്തൽ കരാർലംഘനം , ഇന്ത്യ തിരിച്ചടിച്ചു


ജമ്മു: നിയന്ത്രണ രേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയിൽ പാകിസ്താന്റെ വെടിവെപ്പ് തുടരുന്നത്.

പുലർച്ചെ 4.30 മുതൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടങ്ങി. കൂടാതെ തോക്കുകൾ ഉപയോഗിച്ചും ബിഎസ്എഫ് പോസ്റ്റുകളുടെ നേർക്ക് പാകിസ്താൻ ആക്രമണം നടത്തി.

പാകിസ്താൻ പ്രകോപനം തുടർന്നതോടെ ബിഎസ്ഫ് പ്രത്യാക്രമണം തുടങ്ങി. പ്രത്യാക്രമണം കടുത്തതോടെ 7.30 ന് പാകിസ്താൻ വെടിനിർത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles