Tuesday, May 7, 2024
spot_img

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് : വിജയം ലക്ഷ്യമിട്ട് രണ്ടാമങ്കത്തിനൊരുങ്ങി കേരള സ്‌ട്രൈക്കേഴ്‌സ്

ജയ്‌പൂർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ രണ്ടാം മത്സരത്തിനൊരുങ്ങി കേരളം. കേരള സ്ട്രൈക്കേഴ്സിന്റെ എതിരാളികൾ കർണാടക ബുൾഡോസേഴ്സാണ്. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. തെലുങ്കു വാരിയേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ആയതിനാൽ ഇന്നത്തെ മത്സരം കേരളത്തിന് നിർണായകമാണ്.

ഇന്നത്തെ മത്സരത്തിൽ കുഞ്ചാക്കോ ബോബൻ ടീമിൽ തിരിച്ചെത്തും. ഇന്ന് കേരളത്തെ കുഞ്ചാക്കോ ബോബൻ നയിക്കും കരുത്തരായ കർണാടക ബുൾഡോസേഴ്സിനെ തോൽപ്പിക്കുന്നത് എളുപ്പമല്ല. ശക്തമായ ബോളിങ് നിരയാണ് കർണാടകയുടേത്. ആദ്യ മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെ തോൽപ്പിച്ചാണ് കർണാടക എത്തുന്നത്. ബൗളിംഗ് നിര ഫോമിലേക്ക് ഉയർന്നാലേ കേരളത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കു.

Related Articles

Latest Articles