celebrity-profile-in-malayalam/happy-birthday-priyadarshan
തിരുവനന്തപുരം: മലയാള സിനിമയുടെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളാണ് നടന വിസ്മയം മോഹൻലാലും, സംവിധായകൻ പ്രിയദർശനും. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സിനിമ ലോകത്ത് മാത്രമല്ലാതെ തൻറെ ജീവിതത്തിലും ഉറ്റ സുഹൃത്തായ പ്രിയദർശന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് “പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകൾ” -എന്നാണ് അദ്ദേഹം കുറിച്ചത്. ഇരുവരും ഒന്നിച്ചിരിക്കുന്ന മനോഹരമായ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ പ്രിയദർശനും വെളുത്ത ഷർട്ട് ധരിച്ച് മോഹൻലാലിനെയും ചിത്രത്തിൽ കാണാം.
അതേസമയം, ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിനായി. മോഹൻലാൽ – പ്രിയദർശൻ മാജിക് ഈ ചിത്രത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് നിർമ്മിച്ചത്. അനി ഐ വി ശശിയും, പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…