Friday, May 10, 2024
spot_img

മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി. മാർച്ച്‌ 26ന് ലോകമെങ്ങും റിലീസ്‌ നിശ്ചയിച്ചിട്ടുള്ള ചിത്രത്തിന് ഇപ്പോഴെ ആകാംക്ഷയും പ്രതീക്ഷയും ഏറെയാണ്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന എപിക് സിനിമ മരക്കാർ പുതിയ കച്ചവട സാധ്യതകൾ മലയാളത്തിന് തുറന്നു കൊടുക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച മാക്‌സ്‌വെൽ കേവൻഹമിന്റെ ട്വീറ്റുകളിൽ നിന്ന് മനസ്സിലാകുന്നത്‌ 20 മില്യൺ ഡോളറിന് ചൈനീസ് വിതരണാവകാശം വിറ്റു പോയെന്നാണ്. ഏകദേശം 140 കോടിയോളം വരും ഈ തുക. 10000 തീയേറ്ററുകൾ ആണ് മരക്കാറിന് വേണ്ടി ചൈനയിൽ കാത്തിരിക്കുക. ഇത് ഏകദേശം ചൈനയിലെ മൂന്നിൽ ഒരു ശതമാനം ആളുകൾക്ക് കാണാൻ പാകത്തിൽ ഉള്ളതാണ്. ഏതായാലും ചിത്രത്തിന്റെ നിർമാതാവോ മറ്റു അണിയറ പ്രവർത്തകരോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ പറഞ്ഞിട്ടില്ല.

Related Articles

Latest Articles