ആലപ്പുഴ: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. സംസ്ഥാന ഏജന്‍സികള്‍ ഈ കേസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. മോന്‍സണ്‍ മാവുങ്കലിന് സംസ്ഥാനത്തെ ഭരണപ്രതിപക്ഷ ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്തി, ഇന്ത്യയില്‍ അന്യാധീനപ്പെട്ട വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തുകയാണ്. ബിജെപിക്കാരൊഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട്. മോന്‍സണ്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള തട്ടിപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും മുട്ടില്‍ മരംമുറി തട്ടിപ്പുകേസും പോലെ ഈ പുരാവസ്തു അഴിമതിയും തേച്ച്മായ്ചുകളയുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
buy office 2016 pro
