Saturday, May 18, 2024
spot_img

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ആശ്വാസം; 18,795 പേര്‍ക്ക് രോഗം; 11, 699 കേസുകളും കേരളത്തിൽ

ദില്ലി: രാജ്യത്ത് (Covid Cases) പ്രതിദിന കോവിഡ് കേസുകളില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം 20,000 ൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 179 മരണവും റിപ്പോര്‍ട്ട് ചെയ്തു. 26,030 പേര്‍ രോഗമുക്തരായി. 2,92,206 സജീവ രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 97.81 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. 192 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം കേരളത്തിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. 11, 699 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ 55 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,78,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 4,56,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,57,158 കോവിഡ് കേസുകളില്‍, 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 24,661 ആയി ഉയർന്നു.

buy windows 10 enterprise

Related Articles

Latest Articles