Tuesday, September 22, 2026

കശ്മീർ ക്ലീൻ ആക്കിയതുപോലെ ജമ്മുവും ക്ലീനാക്കാൻ കേന്ദ്ര സർക്കാർ; കരുക്കൾ നീക്കി മോദി !

നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യ സമസ്ത മേഖലകളും മുന്നേറുകയാണ്. അതേസമയം, ഇന്ത്യയിൽ കടന്നുകൂടിയിരിക്കുന്ന തീവ്രവാദികളെ പിടികൂടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. കശ്മീരിലെ തീവ്രവാദികളുടെ ശല്ല്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച മാതൃക പ്രശംസനീയമായിരുന്നു. ഇപ്പോഴിതാ, ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കശ്മീരിലെ അതേ തന്ത്രങ്ങള്‍ ഇവിടെയും പ്രയോഗിച്ച് തീവ്രവാദികളെ തുരത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് കശ്മീര്‍ ഭരണ കൂടം.

തീവ്രവാദികള്‍ക്ക് സഹായമെത്തിക്കുന്ന പ്രദേശങ്ങളിലെ സാധാരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് പ്രധാനനീക്കം. കൂടാതെ, തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സജീവമായ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് രണ്ടാമത്തേത്. ഒപ്പം പൊലീസ്, സൈന്യം, കേന്ദ്ര സേന, എന്നിവരെ നിയോഗിക്കല്‍, നൈറ്റ് പട്രോളിംഗ് ശക്തമാക്കല്‍, ഓരോ പ്രദേശത്തും സൈന്യവും പൊലീസും ആധിപത്യം സ്ഥാപിക്കല്‍ എന്നിവയും പ്രധാനമാണ്. കൂടാതെ, രഹസ്യവിവരങ്ങള്‍ അപ്പപ്പോള്‍ എല്ലാവര്‍ക്കിടയിലും പങ്കുവെയ്‌ക്കപ്പെടുകയും വേണം. കാരണം ഇതെല്ലാമായിരുന്നു കശ്മീര്‍ മേഖലയിലേക്ക് അതിര്‍ത്തി വഴിയിലൂടെയുള്ള നുഴഞ്ഞുകയറ്റം കണ്ടെത്തി അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാരിനെ സഹായിച്ചത്. തീവ്രവാദികൾ ഒരു പ്രദേശത്ത് ഉണ്ടോ എന്ന് സംശയം തോന്നിയാല്‍ അവരെ കണ്ടെത്താന്‍ ആ പ്രദേശം അടച്ച് തിരച്ചില്‍ നടത്തുന്ന കാസോ എന്ന രീതിയും ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, അടുത്തിടെ രജൗറിയിലും പൂഞ്ചിലും തീവ്രവാദികളുടെ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം കശ്മീര്‍ താഴ്വരയിലെ ആക്രമണങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ സൈന്യവും രഹസ്യ ഏജന്‍സികളും പൊലീസും വിജയിച്ചു.

Related Articles

Latest Articles