Monday, May 20, 2024
spot_img

കടമെടുത്ത് പണിയുക ഒടുവിൽ കുത്തുപാളയെടുക്കുക, അതാണ് LDF നയം ! LDF വന്നില്ലേ എല്ലാം ശരിയാകും !

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദിനം പ്രതിയുള്ള വിലക്കയറ്റവും മറ്റും സാധാരണക്കാരുടെ നടുവൊടിച്ചു കഴിഞ്ഞു. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കേരളം നീങ്ങുമ്പോഴും കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്നാണ് മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ അഭിപ്രായം. ഇത്രയും നാൾ കേരളത്തിനെ വികസനപാതയിലേക്ക് നയിക്കുക എന്നതായിരുന്നു എൽ.ഡി.എഫിന്റെ നയം. എന്നാൽ കടമെടുത്ത് പണിയുക എന്നതാണ് എൽഡിഎഫിന്റെ നയമെന്നാണ് തോമസ് ഐസക്ക് പറയുന്നത്. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പ്രചരണ ഭാ​ഗമായി സംഘടിപ്പിച്ച വികസന സന്ദേശ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

അതേസമയം, കേരളത്തിന്റെ വികസന പ്രവർത്തനത്തിനായും മറ്റും നിരവധി ധനസഹായമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. എന്നാൽ, കേന്ദ്രം സഹായിക്കുന്നില്ലെന്ന കേരള സർക്കാരിന്റെ കള്ള പ്രചാരണത്തെ നിർമല സീതാരാമനടക്കമുള്ള കേന്ദ്ര മന്ത്രിമാർ പൊളിച്ചടക്കിയിരുന്നു. എന്നിട്ടും
കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വയ്ക്കുകയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. അതേസമയം, എൽ.ഡി.എഫിന്റെ കടമെടുപ്പ് രീതി എന്താണെന്നും മുൻ മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇന്ന് കടം മേടിച്ച് പണിയും. എന്നിട്ട് 25 വർഷം കൊണ്ട് തിരിച്ചടയ്‌ക്കാം. ഇതാണ് സി.പി.എം ചെയ്യുന്നത്. കൈനീട്ടി കഴിഞ്ഞാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ എന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്. കൂടാതെ, കൊറോണ വന്നില്ലായിരുന്നെങ്കിൽ കേരളം വേറെ ഒന്നായി മാറിയേനെ എന്നും തോമസ് ഐസക്ക് പറയുന്നു.

അതേസമയം, വമ്പൻ പ്രഖ്യാപനങ്ങളുമായി ഇടത് സർക്കാർ കൊട്ടിഘോഷിച്ചവതരിപ്പിച്ച കെ. റെയിൽ ആരും മറന്നിട്ടുണ്ടാകില്ല. ശാസ്ത്രീയമായ അന്വേഷണം പോലും നടത്താതെയായിരുന്നു ഇടത് സർക്കാർ കെ.റെയിൽ പദ്ധതി അവതരിപ്പിച്ചത്. കൂടാതെ, എത്രയും വേഗം അത് നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ ദൃതിയായിരുന്നു നമ്മൾ പിന്നാലെ കണ്ടതും. നിരവധി കോടികളാണ് ഒരിക്കലും നടക്കാത്ത, സാധ്യമല്ലാത്ത പദ്ധതിക്കായി അവർ ചിലവഴിച്ചതും. എന്നിട്ടും ഇപ്പോഴും ഇടത് സർക്കാർ പറയുന്നത് കെ.റെയിൽ വരുമെന്ന് തന്നെയാണ്. അതൊന്നും എന്തായാലും ജനങ്ങൾ മറന്നിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇതുപോലെ കടം മേടിച്ച് ചെയ്ത് ആർക്കും പ്രയോജനമില്ലാത്ത രീതിയിൽ കേരളത്തിന്റെ മുടിപ്പിക്കുന്നതാണോ എൽ.ഡി.എഫിന്റെ നയമെന്നാണ് തോമസ് ഐസക്കിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. കാരണം കേരളം കടമെടുത്തു മുടിഞ്ഞു വീഴാറായി എന്ന് പുതുപ്പള്ളി എൽ.ഡി.എഫ് സ്ഥാനാർഥി ജെയിക്.സി തോമസും പറഞ്ഞതാണ്.

Related Articles

Latest Articles