mahendranath-pandey
ദില്ലി : രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഫെയിം 2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്‌ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി 3,000-ലധികം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യവസായ മന്ത്രിയായ മഹേന്ദ്രനാഥ് പാണ്ഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ഇതിനകം 3,049 ഇ-ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് (75), കർണാടക (100) സംസ്ഥാനങ്ങളിലേക്കുള്ള 175 ഇ-ബസുകൾ വെള്ളിയാഴ്‌ച്ച മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. നേരത്തെ 2019ലാണ് രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം 2ന് അംഗീകാരം ലഭിച്ചത്. ഫെയിം 2 പദ്ധതിയിലൂടെ 10 ലക്ഷം ടു വീലറുകൾ, 5 ലക്ഷം ത്രീ വീലറുകൾ, 55,000 ഫോർ വീലറുകൾ, 7,000 ഇ-ബസുകൾ എന്നിവ നിരത്തിൽ എത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
10,000 കോടി രൂപയുടെ ഫെയിം 2 പദ്ധതിക്ക് കീഴിൽ കമ്പനികൾ സബ്‌സിഡി ക്ലെയിമുകൾ ഫയൽ ചെയ്തതിനാൽ, ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഘടകങ്ങളെ കുറിച്ചും ഇവ പ്രാദേശികമായി ഉത്പ്പാദിപ്പിച്ചതാണോ എന്നതുമായും ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയം രണ്ട് കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഈ കമ്പനികളുടെ പേര് പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…