Sunday, April 28, 2024
spot_img

ഫെയിം 2 പദ്ധതി ; രണ്ട് വർഷത്തിനുള്ളിൽ മൂവായിരത്തിലധികം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് കേന്ദ്ര സർക്കാർ

ദില്ലി : രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഫെയിം 2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്‌ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി 3,000-ലധികം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യവസായ മന്ത്രിയായ മഹേന്ദ്രനാഥ് പാണ്ഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ഇതിനകം 3,049 ഇ-ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് (75), കർണാടക (100) സംസ്ഥാനങ്ങളിലേക്കുള്ള 175 ഇ-ബസുകൾ വെള്ളിയാഴ്‌ച്ച മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. നേരത്തെ 2019ലാണ് രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം 2ന് അംഗീകാരം ലഭിച്ചത്. ഫെയിം 2 പദ്ധതിയിലൂടെ 10 ലക്ഷം ടു വീലറുകൾ, 5 ലക്ഷം ത്രീ വീലറുകൾ, 55,000 ഫോർ വീലറുകൾ, 7,000 ഇ-ബസുകൾ എന്നിവ നിരത്തിൽ എത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

10,000 കോടി രൂപയുടെ ഫെയിം 2 പദ്ധതിക്ക് കീഴിൽ കമ്പനികൾ സബ്‌സിഡി ക്ലെയിമുകൾ ഫയൽ ചെയ്തതിനാൽ, ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഘടകങ്ങളെ കുറിച്ചും ഇവ പ്രാദേശികമായി ഉത്പ്പാദിപ്പിച്ചതാണോ എന്നതുമായും ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയം രണ്ട് കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഈ കമ്പനികളുടെ പേര് പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.

Related Articles

Latest Articles