Sunday, June 2, 2024
spot_img

ചാനൽ അഭിമുഖത്തിനിടെ കുഴഞ്ഞു വീണ് ക്യാമറമാന്‍; ജീവന്‍ രക്ഷിച്ച്‌ കേന്ദ്രമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കരാദ്, അഭിനന്ദനപ്രവാഹവുമായി സോഷ്യൽമീഡിയ

ദില്ലി: ചാനൽ അഭിമുഖത്തിനിടെ കുഴഞ്ഞു വീണ ക്യാമറമാനെ പ്രഥമ ശുശ്രൂഷ നല്‍കി രക്ഷിച്ച്‌ കേന്ദ്രമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കരാദ്. ദില്ലയിൽ വെച്ച്, ഒരു വാര്‍ത്താ മാധ്യമത്തിന് അഭിമുഖം നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് ആരോഗ്യവിദഗ്ധനായ ഡോ. ഭഗവത് കിഷന്‍ സംരക്ഷകനാകുന്നത്.

അഭിമുഖത്തിനിടെ ക്യാമറമാന്‍ തളര്‍ന്നു വീഴുന്നത് ശ്രദ്ധിച്ച മന്ത്രി ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത്. ഡോ. ഭഗവത് കിഷന്‍ ക്യാമറമാന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും അദ്ദേഹത്തിന്റെ കാലില്‍ അമര്‍ത്തുകയും ചെയ്തു. മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന് ബോധം തിരികെ വന്നു. തുടര്‍ന്ന് ഡോ. ഭഗവത് കിഷന്‍ റാവു കരാദ് അദ്ദേഹത്തിന് ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മധുരപലഹാരങ്ങള്‍ നല്‍കി. അല്‍പ്പസമയത്തിനകം, തളര്‍ന്നു വീണ ക്യാമറമാന്‍ സുഖം പ്രാപിച്ചതായാണ് പുറത്ത് വരുന്ന വിവരം.

സംഭവത്തെ തുടര്‍ന്ന്, ഡോ. കരാദിനെ പ്രശംസിച്ച്‌ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വിമാനത്തിലെ യാത്രക്കാരന് പ്രാഥമിക വൈദ്യസഹായം നല്‍കി ഡോ. ഭഗവത് കിഷന്‍ ശ്രദ്ധനേടിയിരുന്നു. സംഭവത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡോ. ഭഗവതിനെ അഭിനന്ദിക്കുകയും ചെയ്തതാണ്.

Related Articles

Latest Articles