Thursday, December 25, 2025

നാളെ മുതൽ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം; മാർഗനിർദേശങ്ങൾ ഇങ്ങനെ

ദില്ലി: നാളെ മുതൽ മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ വാർത്താവിതരണ മന്ത്രാലയം അനുമതി നൽകി. കൊറോണ വൈറസ് മഹാമാരി കാരണം കഴിഞ്ഞ വർഷം ഏഴു മാസമായി അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾക്ക് ഇത് ആശ്വാസമാകും.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താമെന്ന രീതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശിപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം ആണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അൺലോക്കിന്റെ ഭാഗമായി നേരത്തെ തിയേറ്റുകളുടെ പ്രവ‍ർത്തനം പുനരാരംഭിച്ചിരുന്നു. എന്നാൽ കൊവി‍ഡ് മാനദണ്ഡങ്ങളുടെ ഭാഗമായി 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സിനിമ ഹാളുകളിൽ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

അതെ സമയം കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ തിയേറ്റര്‍ തുറക്കാന്‍ അനുമതിയില്ല . തിയറ്ററില്‍ മാസ്കും സാനി​റ്റിസറും നിര്‍ബന്ധമാണ്. അതെ സമയം തിയറ്ററിന്​ പുറത്ത് സാമൂഹിക അകലം (ആറ്​ അടി) കൃത്യമായി പാലിക്കണമെന്ന്​ മാര്‍ഗ നിര്‍ദേശമുണ്ട്​.

സിനിമ പ്രദര്‍ശനത്തിന്​ മുമ്ബ്​ തിയറ്റര്‍ അണുവിമുക്തമാക്കണം. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം​. ഇടവേളകളില്‍ ശുചിമുറിയിലെ തിരക്ക് ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles

Latest Articles