Saturday, October 17, 2026

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു;സംസ്ഥാനത്ത് ജാ​ഗ്രത നിർദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളായി വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.
2415 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദേശീയ തലത്തിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 38 ശതമാനമാണ് കേസുകളില്‍ വര്‍ദ്ധനയുണ്ടായത്. 24 മണിക്കൂറില്‍ 7240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles