Monday, June 3, 2024
spot_img

ഒരേ ശ്രീകോവിലില്‍ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രമാണിത്.

വിശ്വാസത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍ ഏറെ ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന സിക്കല്‍ ശൃംഗാരവേലന്‍ ക്ഷേത്രം

ഒരു രാത്രി കൊണ്ട് നി‌ർമ്മിച്ച ക്ഷേത്രം എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ‌വലിയ അത്ഭു‌തം തോന്നാനിടയില്ല. കാരണം ഒരു രാത്രി കൊണ്ട് ചെറിയ ഒരു കെട്ടിടം നിർമ്മിക്കാൻ ആർക്കും കഴിയും. പക്ഷെ ഒറ്റ രാത്രി കൊണ്ട് നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങൾ കണ്ടാൽ നിങ്ങൾ അതിശയപ്പെടും. ഒരു രാത്രി കൊണ്ട് നിർമ്മിക്കാൻ പറ്റാത്തവയാണ് ആ ക്ഷേത്രങ്ങൾ. നിരവധി ഐതിഹ്യങ്ങളും ഐ‌തിഹ്യങ്ങളെ ബലപ്പെടുത്തുന്ന സംഭവങ്ങളും ഈ ക്ഷേത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പറയാനുണ്ട്.

ഭഗവാൻ കൃഷ്ണന്റെ ഭൂമിയായ വൃന്ദാവനിൽ ആണ് ഗോവിന്ദ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റ രാത്രികൊണ്ടാണ് ഈ ക്ഷേത്രം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ദേവൻമാരും അസുരന്മാരും ചേന്നാണ് ഈ ക്ഷേ‌ത്രം നിർമ്മി‌ച്ചതെന്നാണ് പറയപ്പെടുന്നത്.

ഈ ക്ഷേത്രത്തെ ‌വളരെ അടുത്ത് നിന്ന് വീക്ഷിച്ച അപൂർണ്ണമായ ഒരു ക്ഷേത്രമാണ് നിങ്ങൾക്ക് കാണാൻ കഴിയുക. ദേവൻമരും അസുരന്മാരും തമ്മിലുള്ള സ്വര ചേർച്ചക്കുറവ് ഈ ക്ഷേത്ര നിർമ്മാണത്തെ ബാധിച്ചു. അതിനാലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാവാതിരുന്നത് എന്നാണ് ഐ‌തിഹ്യം.

മധ്യപ്രദേശിലെ ഭോജേശ്വര ക്ഷേത്രം കുന്തി ദേവിക്ക് വേണ്ടി ദ്വാപര യുഗത്തിൽ പാണ്ഡവർ നിർമ്മിച്ചതെന്നാണ് വിശ്വാസം. പാണ്ഡവർ അഞ്ച് ‌പേരും കൂടി ഒറ്റ രാത്രിയിൽ ഈ ക്ഷേത്രം നിർമ്മിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതും ഒരു അപൂർണ്ണ ക്ഷേത്രമാണ്.

ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഭോജ്‌പ്പൂരില്‍ ഭോജ് രാജിന്റെ ഭരണകാലത്താണ് ഭോജ് രാജാവ് ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില്‍ നിന്നാണ് ഈ സ്ഥലത്തിന് ഭോജ്‌പൂര്‍ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂര്‍വത അതിന്റെ അപൂര്‍ണത തന്നെയാണ്.

 

ശിവഭൂത ഗണങ്ങൾ ഒറ്റ ‌രാത്രികൊണ്ട് നിർമ്മിച്ചതാണ് കാകൻമഠ് ക്ഷേത്രം എന്നാണ് പൊതുവേയുള്ള വിശ്വാസം. മധ്യ‌പ്രദേശിലെ മുറൈന എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാന്തോ കുമ്മായമോ ഉപയോഗിക്കാതെയാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ഝാർഖണ്ഡിൽ ആണ് ദേവഗഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വകർമ്മാവ് ഒറ്റ ദിവസം കോണ്ടാണ് ഈ ക്ഷേ‌ത്രം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രത്തിൽ ഒരു ക്ഷേത്രമാണ് ഈ ക്ഷേത്രം.

 

ഉത്തരാഖണ്ഡിലെ പിത്തോരഖാണ്ഡിൽ സ്ഥിതി ചെയ്യുന്ന ഹാത്യ ദേവാൽ ക്ഷേ‌ത്രം. ഒറ്റ രാത്രിയിൽ ഒറ്റകൈയുള്ള ഒരാളാണ് നിർമ്മിച്ചതെന്നാണ് വിശ്വാസം.

 

 

 

Related Articles

Latest Articles