ഇൻഡോർ: നാല് ഡോസ് വാക്സിൻ സ്വീകരിച്ച യുവതിയ്ക്ക് (Vaccination In Women) കോവിഡ്. ഇൻഡോർ വിമാനത്താവളത്തിൽ ദുബൈ യാത്രയ്ക്കെത്തിയ 30കാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 12 ദിവസം മുമ്പ് സ്വകാര്യ ചടങ്ങിനായാണ് ഇവർ ഇൻഡോറിലെത്തിയത്. പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കോവിഡ് പോസിറ്റീവായത്.
എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തിൽ കയറാൻ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. ഫൈസറും സിനോഫോമും ഉൾപ്പടെ നാല് ഡോസ് കോവിഡ് വാക്സിൻ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നേരത്തെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം, രാജ്യത്ത് കോവിഡിന്‍റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണ്. 966 പേർക്ക് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ സെക്ഷൻ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.

