Friday, October 2, 2026

ആഫ്രിക്കയിൽ കോവിഡ് മൂന്നാം തരംഗം: ഇന്ത്യയിൽ കവചമൊരുക്കി കേന്ദ്രം

ദില്ലി: ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ടുണീഷ്യയില്‍ നാലാം തരംഗമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം കോവിഡ് മൂന്നാം തരംഗം ലോകത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുകയാണ്. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനുള്ള പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.

മാത്രമല്ല രാജ്യത്ത് കോവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും മൂര്‍ധന്യത്തിലെത്തിയപ്പോള്‍ മരുന്നുകളുടെ ലഭ്യതക്കുറവ് പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മൂന്നാം തരംഗത്തില്‍ ഇത് സംഭവിക്കാതിരിക്കാനായി റെംഡിസീവിര്‍, ഫാവിപിരവിര്‍ എന്നിവ മുൻകൂട്ടി സംഭരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കൂടാതെ പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാനും കേന്ദ്രം നീക്കം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles