Wednesday, December 24, 2025

ചാക്കോച്ചൻ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും എത്തുന്നു ; ‘എന്താടാ സജി’, ചിത്രത്തിൻറെ ടീസര്‍ പുറത്ത്

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നായകന്മാരാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇവർ ഒന്നിക്കുന്ന സിനിമകൾ എന്നും ആരാധകർ ആവേശത്തോടെ സ്വീകരിക്കുന്നതാണ്. എന്നാൽ ഇപ്പോഴിതാ വീണ്ടും ഇവർ ഒന്നിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് എന്താടാ സജി

Related Articles

Latest Articles