Friday, April 19, 2024
spot_img

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവം ; നാളെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പണിമുടക്ക്

കോഴിക്കോട് : നാളെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പണിമുടക്ക്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പ്രതിഷേധം നടക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ഡോക്ടർമാർ പണിമുടക്കും. ഇതിൽ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ അറിയിച്ചു. കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും ഐഎംഎ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പി.കെ അശോകനെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. എന്നാൽ താൻ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മർദ്ദിച്ചതെന്നാണ് ഡോക്ടർ വ്യക്തമാക്കിയത് . സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആറുപേർക്കെതിരെ പോലീസ് കേസ് രജിസറ്റർ ചെയ്തിരുന്നു.

Related Articles

Latest Articles