Sunday, June 2, 2024
spot_img

സ്വാദൂറും ചായ തയ്യാറാക്കാന്‍ ആറ് ടിപ്‌സ്

ചായയും കാപ്പിയുമില്ലാതെ ഒരു ദിവസം കടന്നുപോകുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല.എന്നും കുടിക്കുന്ന ചായ ഒന്നുകൂടി രുചി വര്‍ധിപ്പിച്ചാല്‍ എങ്ങിനെയുണ്ടാകും. കാര്യം ഗംഭീരമാകില്ലേ? ചായക്ക് രുചി കൂട്ടാനുള്ള വഴിയാണ് ഇനി പറയുന്നത്.

രുചിയുള്ള ചായ തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ചായ ഉണ്ടാക്കാനുള്ള പാത്രം, തേയില ,സ്പൂണ്‍ എന്നിവ എടുത്തുവെയ്ക്കുക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ ഇവയൊന്നും തപ്പി നടക്കാന്‍ ഇടവരരുത്
  2. കൂടുതല്‍ സമയം തിളച്ച വെള്ളത്തില്‍ തേയില ചേര്‍ത്താല്‍ ചായയ്ക്ക് രുചി കുറയും.
    3.ചായ തയ്യാറാക്കാന്‍ എടുക്കുന്ന പാത്രം തിളച്ച വെള്ളത്തില്‍ കഴുകി തുടക്കുക. പാത്രത്തിന്റെ ചൂട് മാറും മുമ്പ് തന്നെ തേയില ഇടുക. പെട്ടെന്ന് തന്നെ തിളച്ച വെള്ളം പാത്രത്തില്‍ ഒഴിച്ചാല്‍ ചായയുടെ സത്ത് കൃത്യമായി ഇറങ്ങും.

3.രണ്ട് കപ്പ് ചായക്ക് മൂന്ന് ടീസ്പൂണ്‍ തേയില ഇട്ടാല്‍ മതി. അത്‌പോലെ രണ്ട് കപ്പ് ചായക്ക് രണ്ട് വെള്ളം അളന്നൊഴിച്ച് തിളപ്പിച്ചാല്‍ മതിയാകും

4.തിളച്ച വെള്ളത്തില്‍ തേയില രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ കിടക്കരുത്. ചായ ഇളക്കിയശേഷം മറ്റൊരു ഉണങ്ങിയ പാത്രത്തിലേക്ക് അരിച്ച് ഊറ്റണം. ചായക്ക് അധികം പാല്‍ വേണ്ട.ചായ കപ്പില്‍ ഒഴിച്ച ശേഷം കുറച്ചു തിളച്ച പാല്‍ ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക. ഇങ്ങിനെ തയ്യാറാക്കുന്ന ചായക്ക് നല്ല മണവും ഗുണവും രുചിയും ഉണ്ടാകും.

5.ചായ തണുത്താല്‍ വീണ്ടും ചൂടാക്കിയാല്‍ സ്വാദ് നഷ്ടമാകും. തിളച്ച വെള്ളത്തിലേക്ക് ഒരു കപ്പില്‍ ഇറക്കിവെച്ച് ചൂടാക്കിയാല്‍ ചായയുടെ സ്വാദ് നഷ്ടമാകില്ല.
6.തേയില പാക്കറ്റ് പൊട്ടിച്ച് തകരപ്പാട്ടയില്‍ ഇട്ടുവെക്കരുത്. തകരത്തിന്റെ ഗന്ധം തേയില വലിച്ചെടുക്കും. അതുകൊണ്ട് തേയില വാങ്ങിയാല്‍ പാക്കറ്റോട് കൂടി സ്ഫടിക ഭരണിയില്‍ അടച്ച് ഭദ്രമായി സൂക്ഷിക്കുക. നനവില്ലാത്ത സ്പൂണ്‍ ഉപയോഗിക്കുക.

Related Articles

Latest Articles