Sunday, September 27, 2026

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; പിടിവലിക്കിടെ വീണ് പരുക്ക്; അന്വേഷണമാരംഭിച്ച് പോലീസ് | Chain snatching Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കുറവൻകോണം റോഡിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

ഹോസ്റ്റലിൽ ഭക്ഷണം കൊടുക്കാനെത്തിയ യുവതി ബൈക്കിൽ സാധനങ്ങൾ വയ്ക്കുന്ന ഭാഗം തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം മാലപൊട്ടിക്കാൻ നോക്കിയത്.

തുടർന്ന് പിടിവലിക്കിടെ യുവതിക്കു നിലത്തു വീണു പരുക്കേറ്റു. യുവതിയെ പിന്തുടർന്ന് സംഘം എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles