Monday, May 6, 2024
spot_img

സിദ്ധനാർ സർവ്വീസ് സൊസൈറ്റിയുടെ കോഴഞ്ചേരി താലൂക്ക് യൂണിറ്റിന് പുതിയ ആസ്ഥാന മന്ദിരം; കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടറും ഓഡിറ്റ് ചെയർമാനുമായ ബി രാധാകൃഷ്ണമേനോൻ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

പത്തനംതിട്ട: സിദ്ധനാർ സർവീസ് സൊസൈറ്റിയുടെ കോഴഞ്ചേരി താലൂക്ക് സമിതിക്ക് പുതിയ ആസ്ഥാന മന്ദിരം. പത്തനംതിട്ട വെട്ടിമറ്റത്ത് ഞായറാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടറും ഓഡിറ്റ് ചെയർമാനുമായ ബി രാധാകൃഷ്ണമേനോൻ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ CSR ഫണ്ട് ഉപയോഗിച്ചാണ് ആസ്ഥാന മന്ദിരം നിർമിക്കുന്നത്. ചടങ്ങിൽ മുതിർന്ന ആർ എസ് എസ്‌ പ്രചാരക് കൃഷ്ണൻ കുട്ടി, ബിജെപി ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് പ്രസാദ് വള്ളംകുളം, തൃക്കൊടിത്താനം സേവാഭാരതി സെകട്ടറി ജയചന്ദ്രൻ പാലത്ത്, എന്നിവർ പങ്കെടുത്തു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് മുഖ്യധാരയിൽ എത്താൻ സാധിക്കുന്നത് അവർക്ക് സംഘടിക്കുവാനും വിദ്യാഭ്യാസപരമായും സാമ്പത്തീകമായും ഉയർച്ചക്കായി പരിശ്രമിക്കാനും സാധിക്കുമ്പോഴാണ്. ആയതിനായി ഒരു കേന്ദ്രം വേണമെന്ന അവരുടെ ആവശ്യത്തിന്
കൈത്താങ്ങ് ആവാൻ കഴിഞ്ഞത് നിയോഗമായി കരുതുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ബി രാധാകൃഷണ മേനോൻ പറഞ്ഞു.

Related Articles

Latest Articles