Monday, May 20, 2024
spot_img

എസ് പി ചൈ​ത്ര തെ​രേ​സ ജോ​ൺ ഭീ​ക​ര​വി​രു​ദ്ധ സേ​ന മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ഭീ​ക​ര​വി​രു​ദ്ധ സേ​ന മേ​ധാ​വി​യാ​യി എസ് പി ചൈ​ത്ര തെ​രേ​സ ജോ​ണി​നെ നിയമിച്ചു. ഇതുസംബന്ധിച്ച സ​ർ​ക്കാ​ർ ഉത്തരവ് പുറത്തിറങ്ങി . 2015 ബാ​ച്ചി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാണ് ​ചൈ​ത്ര തെ​രേ​സ ജോ​ണ്‍. ഭീ​ക​ര വി​രു​ദ്ധ സേ​ന​യു​ടെ മേ​ധാ​വി​യാ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​ത​കൂടിയാണ് ചൈത്ര .

നേരത്തെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ചൈത്രക്കെതിരെ സർക്കാർ നടപടി എടുത്തിരുന്നു. എ​സി​പി​യാ​യി​രു​ന്ന ചൈ​ത്ര തെ​രേ​സ ജോ​ണി​നെ സ​ർ​ക്കാ​ർ വ​നി​ത ബ​റ്റാ​ലി​യ​ന്‍റെ ചു​മ​ത​ലയിലേക്ക് മാറ്റുകയായിരുന്നു.അതിനിടെയാണ് ചൈത്ര ഭീ​ക​ര​വി​രു​ദ്ധ സേ​ന​യു​ടെ മേ​ധാ​വി​യാ​യി നി​യ​മി​ത​യാ​യ​ത്.

Related Articles

Latest Articles