Thursday, January 8, 2026

പീഡനക്കേസ് : ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ സുനു അറസ്റ്റിൽ

ചാലിയം: പീഡനക്കേസിൽ ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ പോലീസ് കസ്റ്റഡിയിൽ. ഇൻസ്പെക്ടർ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കേസിൽ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. സിഐ മൂന്നാം പ്രതിയാണ്. യുവതിയുടെ ഭർത്താവ് ഒരു കേസിൽ ജയിലിൽ കഴിയുകയാണ്.

ഇൻസ്‌പെക്ടർ സുനുവിനെ ഡ്യൂട്ടിക്കിടയിലാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി അടക്കമുള്ള വരെ വിവരമറിയിച്ച ശേഷമായിരുന്നു നീക്കം.

Related Articles

Latest Articles