cricket

ചാമ്പ്യൻസ് ട്രോഫി: കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിനെ 45.3 ഓവറില്‍ 205 റണ്‍സിന് പുറത്താക്കിയാണ് ഗ്രൂപ്പ് ചമ്പ്യാന്മാരായി ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെയാകും ഇന്ത്യ സെമിയിൽ നേരിടുക. ചൊവ്വാഴ്ച ദുബായിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ സെമി.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിനായി കെയ്ന്‍ വില്യംസണ്‍(81) മാത്രമാണ് പൊരുതിയത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തി 42 റണ്‍സ് വഴങ്ങി അഞ്ചും കുല്‍ദീപ് രണ്ടും ജഡേജയും അക്സറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 249-9, ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 205ന് ഓള്‍ ഔട്ട്.

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് നാലാം ഓവറിലെ തിരിച്ചടിയേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച അപകടകാരിയായ രചിന്‍ രവീന്ദ്രയെ(6) അക്സര്‍ പട്ടേല്‍ പിടികൂടി. വില്‍ യംഗിനെ(22) ബൗള്‍ഡാക്കിയാണ് വരുണ്‍ ചക്രവര്‍ത്തി തന്റെ വിക്കറ്റ് വേട്ട തുടങ്ങിയത്. ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന കൂട്ടുകെട്ട് കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ(17) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ടോം ലാഥമിനെ(14) വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്സിനെയും(12), മൈക്കല്‍ ബ്രേസ്‌വെല്ലിനെയും(2) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ന്യൂസിലന്‍ഡ് പതനം പൂർത്തിയാക്കി.

അപ്പോഴും ഒരറ്റത്ത് പൊരുതി നിന്ന വില്യംസണില്‍ നിയൂസിലന്‍ഡിന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച വില്യംസണെ(81) അക്സറിന്‍റെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 169-7ലേക്ക് വീണ് തോല്‍വി ഉറപ്പിച്ച കിവീസിനെ ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍(23) പ്രതീക്ഷ നല്‍കിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി തന്നെ ആ കൂട്ടുകെട്ടും തകര്‍ത്തു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 249 റണ്‍സെടുത്തത്. 79റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍ 42 റണ്‍സെടുത്തപ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ 45 റണ്‍സടിച്ചു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെ ഏഴോവറിനുള്ളില്‍ നഷ്ടമായി 30-3 എന്ന സ്കോറിലേക്ക് വീണ ഇന്ത്യയെ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

12 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

13 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

13 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

13 hours ago