Sunday, May 19, 2024
spot_img

വേദനയായി ചാന്ദ്നി, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയെന്ന് ആഭ്യന്തര വകുപ്പ് നാഴികയ്ക്ക് നാൽപത് തവണ ഛർദിക്കുന്ന കേരളാപോലീസ് 23 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം ; ഒരക്ഷരം മിണ്ടാതെ സാംസ്കാരിക നായ കന്മാർ

ആലുവ: നോവായി ചാന്ദ്നി..തല കുനിച്ച് കേരളം.. പെരിയാറിന്റെ തീരത്ത് നടന്ന ക്രൂര സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ അസം സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി, ചില പ്രത്യേക വിഭാഗക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “അതിഥി തൊഴിലാളി ” തട്ടിക്കൊണ്ട് പോയ ബീഹാർ സ്വദേശികളുടെ മകളായ ചാന്ദ്നിയെ 23 മണിക്കൂറുകൾക്കിപ്പുറം ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് മരവിച്ച മൃതദേഹമായാണ് തിരികെ ലഭിച്ചത്. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകളാണ് അഞ്ചുവയസുകാരിയായ ചാന്ദ്‌നി. ഇവർ താമസിക്കുന്ന കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനായെത്തിയ അസം സ്വദേശിയായ അസഫാക് ആലമാണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയെന്ന് ആഭ്യന്തര വകുപ്പ് നാഴികയ്ക്ക് നാൽപത് തവണ ഛർദിക്കുന്ന കേരളാ പോലീസും, ഇല്ലാത്ത ഭരണ നേട്ടങ്ങൾ പെരുപ്പിച്ച് കാണിക്കുന്ന ഒരു മുഖ്യനും ഉള്ള ഈ നാട്ടിൽ നടന്ന ഈ സംഭവം കേരളത്തിന്റെ പോക്ക് എങ്ങോട്ട് എന്നതിനെ ഇരുത്തി ചിന്തിപ്പിക്കുന്നത് തന്നെയാണ്.

മണിപ്പൂർ വിഷയത്തിൽ അടക്കം സമൂഹ മാദ്ധ്യമങ്ങളിൽ നിലപാട് ഛർദിക്കുന്ന ഒരു സാംസ്കാരിക നായ കന്മാരെയും പ്രമേയങ്ങൾ പാസാക്കുന്ന ഒരു രാഷ്ട്രീയ ബുദ്ധിജീവികളും ഈ നിമിഷത്തിൽ ഇക്കാര്യത്തിൽ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. അല്ലെങ്കിലും വർത്തമാന കേരളത്തിൽ ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മണിപ്പൂരിലെയും ഉത്തർപ്രദേശിലെയും ചെറ്റ പൊക്കാൻ നടക്കുന്ന ഇത്തരക്കാർ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവ വികാസങ്ങൾ കൂടി കണ്ണ് തുറന്ന് കാണണമെന്ന് പുച്ഛത്തോടെ അപേക്ഷിക്കാൻ മാത്രമേ കഴിയൂ. എന്തായാലും സുരാജ് ഇനി ഒറ്റയ്ക്ക് തലകുനിക്കണ്ട. കേരളം മുഴുവൻ തലകുനിച്ചിട്ടുണ്ട്

Related Articles

Latest Articles