Sunday, May 19, 2024
spot_img

നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡനപരാതികള്‍ ഉണ്ടാകുമ്പോള്‍ അത്പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കുന്നു; പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം സിപിഎം നേതാക്കള്‍ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സി പി എമ്മിനുള്ളിലെ കള്ളക്കളികൾ പുറത്ത് കൊണ്ടവരണമെന്ന് ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡനപരാതികള്‍ ഉണ്ടാകുമ്പോള്‍ അത്പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഇത്തരം പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം സിപിഎം നേതാക്കള്‍ കാണിക്കണമെന്നും തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെയും ആലപ്പുഴയില്‍ നേതാക്കള്‍ക്കെതിരെയുമുള്ള പരാതിയില്‍ പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനാക്കി കേസ് ഒതുക്കിതീര്‍ക്കുകയാണെന്നും നേതൃത്വം ചെയ്തതെന്ന് സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘പാര്‍ട്ടിയല്ല പൊലീസ് സ്റ്റേഷനും കോടതിയും. സ്ത്രീകളെ അതിക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പരാതികള്‍ നേതാക്കള്‍ക്ക് കിട്ടിയാല്‍ പൊലീസിന് കൈമാറണമെന്നതാണ് നിയമവ്യവസ്ഥ. പൊലീസിന് കൈമാറാതെ ഗുരുതരരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവരെ പാര്‍ട്ടിയുടെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുക. തരംതാഴ്ത്തുക പിന്നെ നിയമസംവിധാനങ്ങള്‍ക്ക് എന്തുവിലയാണ് ഉള്ളത്. ആലപ്പുഴ ജില്ലയില്‍ സിപിഎം നേതാക്കള്‍ സ്ത്രീകളെ അതിക്രമിക്കുകയെന്നത് നിരന്തര സംഭവമാണ്. തൃശുരിലും നേതാവിനെതിരായ പരാതിയില്‍ അതുതന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹംവ്യക്തമാക്കി.

Related Articles

Latest Articles