Monday, May 13, 2024
spot_img

ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3, ഓ​ഗസ്റ്റ് 23ന് ലാൻഡിങ്

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 3 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തു. പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ ഐഎസ്ആർഒ ഇന്നലെ രാത്രി വിജയകരമായി പൂർത്തിയാക്കി. ഭൂ​ഗുരുത്വ വലയം ഭേദിച്ച് ചന്ദ്രയാൻ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്ന പ്രക്രിയയാണ് വിജയകരമായി പൂർത്തിയായത്.

വരുന്ന അഞ്ച് ദിവസം ഭൂമിയുടേയും ചന്ദ്രന്റേയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം ഇനി സഞ്ചരിക്കുക. ഈ മാസം അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം കടക്കും. അഞ്ച് ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓ​ഗസ്റ്റ് 23നു വൈകീട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.

Related Articles

Latest Articles