Tuesday, September 29, 2026

ഹരിയാനയില്‍ ഘോഷയാത്രയ്ക്കിടെ അക്രമം; രണ്ടു പൊലീസുകാര്‍ക്ക് ദാരുണാന്ത്യം, പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ദില്ലി: ഹരിയാനയില്‍ ഘോഷയാത്രയ്ക്കിടെ അക്രമം. ഗുരുഗ്രാമിന് സമീപം നൂഹിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. പൊലീസിലെ രണ്ടു ഹോം ഗാര്‍ഡുകളാണ് മരിച്ചത്. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് ഘോഷയാത്ര ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles