Thursday, January 8, 2026

ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രം

ദില്ലി: ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം ലാന്‍ഡര്‍ 500 മീറ്റര്‍ ഉയരത്തില്‍ നിന്നും ദിശമാറി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

എന്നാല്‍ ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു സോഫറ്റ് ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായത്. 30 കിലോമീറ്റര്‍ മുതല്‍ 7.4 കിലോമീറ്റര്‍ വരെയുള്ള റഫ് ബ്രേക്കിംഗ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ചന്ദ്രോപരിതലത്തില്‍ 7.4 കിലോമീറ്ററിനുശേഷം ലാന്‍ഡറിന്റെ വേഗം സെക്കന്‍ഡില്‍ 1683 മീറ്ററില്‍ നിന്നും സെക്കന്‍ഡില്‍ 146 മീറ്ററാക്കി കുറയ്ക്കണമായിരുന്നു. ഇത് സാധ്യമാവതെ 500 മീറ്റര്‍ ഉയരത്തില്‍ നിന്നും ദിശമാറി സോഫറ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ജൂലായ് 22 നായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

Related Articles

Latest Articles