Friday, January 9, 2026

മുതിർന്ന ബിജെപി നേതാവ് ചന്ദുപട്‌ല ജംഗ റെഡ്ഡി അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് ചന്ദുപട്‌ല ജംഗ റെഡ്ഡി (Chandupatla Janga Reddy) അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ കിംസ് ആശുപത്രിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു റെഡ്ഡിയുടെ അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 4-5 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

വാറങ്കൽ സ്വദേശിയായ റെഡ്ഡി 1984ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ബിജെപി എംപിമാരിൽ ഒരാളും ആന്ധ്രാപ്രദേശിലെ മുൻ എംഎൽഎയുമായിരുന്നു. റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

പാർട്ടിയുടെ വളർച്ചയുടെ നിർണായക ഘട്ടത്തിൽ ബിജെപിയുടെ കരുത്തുറ്റ ശക്തിയായിരിന്നു റെഡ്ഡി ഗാരു. മകനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓം ശാന്തി,” മോദി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles