കോട്ടയം: കെ-റെയിലിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സർക്കാർ ജനങ്ങളുടെ പ്രതിഷേധം അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ദീപിക ദിനപത്രത്തിനായി എഴുതി നൽകിയ ലേഖനത്തിലായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയത്.
കെ-റെയിലിന്റെ മറവിലെ രാഷ്ട്രീയ ലാഭം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം, ജനങ്ങളുടെ പ്രതിഷേങ്ങള്‍ക്കുനേരെയുള്ള സര്‍ക്കാരിന്റെ പ്രതികരണങ്ങളാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് പദ്ധതിയുമായി എത്രനാള്‍ മുന്നോട്ടുപോകനാകുമെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. പദ്ധതിയുടെ ഇരകളെ നേരിട്ടുകണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നതിനും, പ്രശ്‍നങ്ങൾ മനസ്സിലാക്കുന്നതിനും മതസമുദായ നേതാക്കൾ സന്ദർശിക്കുമ്പോൾ അതിലും രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു. സർക്കാർ ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ട്, പ്രശ്ന പരിഹാരം കാണണമെന്നും, സമാധാനാന്തരീക്ഷത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ തയ്യാറാകണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…