കണ്ണൂർ:സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് അറസ്റ്റിൽ.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരും വിവരം പോലീസിൽ അറിയിച്ചതോടെ അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

