Friday, May 3, 2024
spot_img

അസാധാരണ സാഹചര്യമുണ്ടെങ്കിലേ വിചാരണ കോടതി മാറ്റൂ’; വിശദമായ വാദം കേൾക്കണം; സ്വർണ്ണക്കടത്ത് കേസിൽ കോടതി

ദില്ലി: സ്വർണ്ണ കടത്ത് കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ വിചാരണ കോടതി മാറ്റുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂവെന്നും കോടതി വ്യക്തമാക്കി.

വിചാരണ ബെംഗുളൂരുവിലേക്ക് മാറ്റണമെന്ന ഇഡി ആവശ്യത്തിൽ ധൃതിപ്പിടിച്ചൊരു തീരുമാനത്തില്ലെന്ന് വ്യക്തമാക്കുകയാണ് കോടതി. അസാധാരണമായ സാഹചര്യത്തിലാണ് വിചാരണമാറ്റം അംഗീകരിക്കുക. നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് വിഷയമാണിതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു.

കേസിൽ അസാധാരണ സാഹചര്യമുണ്ടെന്ന വാദം ഇഡി കോടതിയിൽ ആവർത്തിച്ചു. ഹർജി തള്ളണമെന്ന ആവശ്യം സംസ്ഥാനം ആവർത്തിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിയിലെ നടപടികളെ കുറിച്ചാരാഞ്ഞ കോടതി. ഈക്കാര്യത്തിലെ പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കാമെന്ന് വ്യക്തമാക്കി.

Related Articles

Latest Articles