Saturday, November 28, 2026

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാളെയും ദര്‍ശനനിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബിംബശുദ്ധിച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഞായറും തിങ്കളും ദര്‍ശനത്തിന് രണ്ടരമണിക്കൂര്‍ നിയന്ത്രണമുണ്ടാകും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം രാത്രി ഒമ്പതുവരെയും തിങ്കളാഴ്ച രാവിലെ ശീവേലിക്കുശേഷം ഒമ്പതരവരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. പുറമേനിന്ന് തൊഴാന്‍ സൗകര്യമുണ്ടാകും.

തുലാഭാരം, ചോറൂണ്‍, വിവാഹം, വാഹനപൂജ എന്നിവ പതിവുപോലെ നടക്കും. കലശമാടിയതിന്റെ ശ്രീഭൂതബലി തിങ്കളാഴ്ച വൈകീട്ട് നടക്കുന്നതിനാല്‍ ദീപാരാധനയ്ക്കുശേഷം ശ്രീഭൂതബലിയും അത്താഴപ്പൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടരവരെ നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

Related Articles

Latest Articles