Friday, September 25, 2026

ചാനൽ കാമറാമാന് നേരെ, പോലീസുകാരിയുടെ അസഭ്യവർഷം

തിരുവനന്തപുരം: ജയ്‌ഹിന്ദ്‌ ടീവി ചാനൽ കാമറാമാന് നേരെ വനിതാ പോലീസിന്‍റെ കൈയേറ്റവും അസഭ്യവർഷവും.മുഖത്തടിയേറ്റ കാമറാമാൻ, ബിപിൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ ചരമവാർഷികം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. അകാരണമായാണ് പോലീസുകാരി മർദ്ദച്ചതെന്ന് കാമറാമൻ പറഞ്ഞു. പോലീസുകാരിയെ തടയാൻ സഹപ്രവർത്തകർ ശ്രമിച്ചിട്ടും അവർ അസഭ്യവർഷം തുടരുകയായിരുന്നു.

ചാനൽ കാമറാമാനെ മർദ്ദിച്ച പോലീസുകാരിക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സ്പീക്കർക്കും മുഖ്യമന്ത്രിക്കും മ്യൂസിയം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ചാനൽ കാമറാമാന് നേരെയുണ്ടായ അതിക്രമത്തിനെതിരേ, കേരള പത്രപ്രവർത്തക യൂണിയനും പ്രതിഷേധിച്ചു.

Related Articles

Latest Articles