ഇടുക്കി: കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹമാണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. യുവാവിന്റെ ഭാര്യ ലിജിയേയും റിസോര്‍ട്ടിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി വസീമിനെയും നാലു ദിവസമായി കാണ്മാനില്ല. റിജോഷിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

