Friday, May 3, 2024
spot_img

ചാറ്റ് ജിപിടി ഐഓഎസ് ആപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക്; ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്നതിൽ വ്യക്തതയില്ല.

ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് സേവനം കൂടുതല്‍ രാജ്യങ്ങളിൽ ഇനി ലഭ്യമാകും. അമേരിക്കയിൽ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇനി അമേരിക്കയടക്കം 11 രാജ്യങ്ങളില്‍ ലഭിക്കും.

അല്‍ബേനിയ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലണ്ട്, ജമൈക്ക, കൊറിയ, ന്യൂ സീലാന്‍ഡ്, നിക്കരാഗ്വ, നൈജീരിയ, യുകെ എന്നിവിടങ്ങളിലേക്കാണ് സേവനം വ്യാപിപ്പിച്ചത്. അതെസമയം ഇന്ത്യയിലേക്ക് ആപ്പ് എന്നാകും എത്തുക എന്നതിൽ വ്യക്തതയില്ല.

ഇതോടൊപ്പം ഷെയേര്‍ഡ് ലിങ്ക്‌സ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ കൂടി കമ്പനി ലഭ്യമാക്കുന്നുണ്ട് . ഈ ഫീച്ചർ വഴി, ചാറ്റ് ജിപിടി ചാറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുകും. ഇങ്ങനെ പങ്കുവെച്ച് ലഭിക്കുന്ന ചാറ്റുകള്‍ കാണാനും സ്വന്തം അക്കൗണ്ടിലേക്ക് കോപ്പി ചെയ്ത് ആശയവിനിമയം തുടരാനും മറ്റുള്ളവര്‍ക്ക് സാധിക്കും. സൗജന്യ ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പടെ വരുന്ന ആഴ്ചകളില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഇതിന് പുറമെ ഒരു ബ്രൗസിങ് ഫീച്ചറും കമ്പനി പരീക്ഷിക്കുന്നുണ്ട്. നിലവില്‍ പെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ബീറ്റ ഫീച്ചര്‍ ആയി ഇത് ലഭ്യമാക്കിയിട്ടുള്ളത്. മൈക്രോസോഫ്ട് ബ്രൗസറായ ബിങുമായി ചേര്‍ന്നായിരിക്കും ഈ സൗകര്യം ലഭ്യമാക്കുകക .

ഐഒഎസ് ആപ്പില്‍ ചാറ്റ് ഹിസ്റ്ററി ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യമുണ്ട്. ഇത് ആക്ടിവേറ് ചെയ്താല്‍ ഉപഭോക്താവിന്റെ ചാറ്റ് ജിപിടിയുമായുള്ള ആശയവിനിമയങ്ങള്‍ ചാറ്റ് ജിപിടിയുടെ ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ല. ഇത് ഉപഭോക്താവിന്റെ മറ്റ് ഉപകരണങ്ങളിലെ ചാറ്റ് ഹിസ്റ്ററി സെക്ഷനില്‍ കാണാന്‍ സാധിക്കില്ല. 30 ദിവസം മാത്രമേ ഇത് ഹിസ്റ്ററിയില്‍ സൂക്ഷിക്കുകയുള്ളൂ.

Related Articles

Latest Articles