Dog Killed
തൃശ്ശൂർ: ആലുവയിൽ പോലീസ് ഇൻസ്‌പെക്ടർ വളർത്തുനായയെ തലയ്ക്കടിച്ചു (Inspector Killed Dog)കൊന്നെന്ന് പരാതി. ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വളർത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്നാണ് പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് അടിച്ചു കൊന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
ഒരു പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിൻ എന്ന ആളെ പിടികൂടുന്നതിനായാണ് ഇൻസ്‌പെക്ടർ വീട്ടിലെത്തുന്നത്. പിൻവാതിലിലൂടെ അകത്തേയ്ക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തേയ്ക്കു വന്ന പട്ടിയെ ഇൻസ്‌പെക്ടർ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം പോലീസ് ഇൻസ്‌പെക്ടർ നായയെ തലയ്ക്ക് അടിച്ചു കൊന്നെന്ന് മേരി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. നായയെ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ടർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…