Monday, May 13, 2024
spot_img

ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിന് നിയന്ത്രണം

ചെങ്ങന്നൂർ: കൊറോണ (കോവിഡ് 19) ഭീഷണിയെത്തുടർന്ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിന് നിയന്ത്രണമേർപ്പെടുത്തി. മാർച്ച് 19 വ്യാഴാഴ്ച പമ്പാനദിയിലെ മിത്രപ്പുഴക്കടവിലാണ് ആറാട്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാവും ആറാട്ട് ചടങ്ങുകൾ.
ആറാട്ടിന് ആനയെ ഒഴിവാക്കി ബിംബം മാത്രമേ എഴുന്നള്ളിക്കൂ. ആറാട്ട് കടവിലെയും എഴുന്നള്ളിക്കുമ്പോൾ റോഡിന് ഇരുവശത്തും സമർപ്പിച്ചിരുന്ന നിറപറയും താലപ്പൊലി വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു വരുന്ന അന്നദാനവും ഒഴിവാക്കി. പടിഞ്ഞാറേ നടയിൽ ഭക്തർക്ക് നിറപറ സമർപ്പിക്കാൻ സൗകര്യമൊരുക്കും.

Related Articles

Latest Articles