Friday, May 3, 2024
spot_img

അന്താരാഷ്ട്ര കോടതിയിലും തോറ്റമ്പാൻ നിർഭയ കേസിലെ പ്രതികൾ

ദില്ലി: ഇന്ത്യയിലെ പരമോന്നത കോടതിയും വധശിക്ഷ ശരിവച്ചതോടെ നിര്‍ഭയ കേസിലെ പ്രതികള്‍ ശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികളാണ് വധശിക്ഷ ഒഴിവാക്കാൻ രാജ്യാന്തര കോടതിയെ സമീപിച്ചത്. അഭിഭാഷകനാണ് അന്തരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ക്ക് വധശിക്ഷ നടപ്പാക്കണമെന്ന വാറണ്ട് നിലനില്‍ക്കേയാണ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

എന്നാൽ ഇന്ത്യയിലെ പരമോന്നത കോടതി ശരിവച്ച വധശിക്ഷ ഒഴിവാക്കാൻ പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചിട്ട് പ്രയോജനമില്ല എന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ അഭിഭാഷകൻ ശങ്കു ടി. ദാസ് ഈ വിഷയത്തിൽ പങ്കുവയ്ച്ച ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

അന്താരാഷ്ട്ര കോടതിയ്ക്ക് ഈ കേസിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും അവർക്കതിനുള്ള അധികാര വ്യാപ്തി ഇല്ലെന്നുമാണ് ശങ്കു ടി. ദാസ് ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും ഒരു രാജ്യത്തെ പരമോന്നത കോടതിക്ക് മേലുള്ള Appellate Jurisdiction അന്താരാഷ്ട്ര കോടതിക്ക് ഇല്ല. ഒരു രാജ്യത്തെ പൗരനും അതിനായിഅന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള അവസരവുമില്ല. ഇന്ത്യൻ പൗരന്റെ പരമോന്നത കോടതി സുപ്രീം കോടതി തന്നെയാണ്.
നിർഭയ കേസിൽ ആ കോടതിയുടെ വിധി തന്നെയാണ് നടപ്പാവുകയും ചെയ്യുക എന്നും ശങ്കു ടി. ദാസ് വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ..

https://www.facebook.com/sankutdas/posts/10157361461342984

Related Articles

Latest Articles