Wednesday, May 22, 2024
spot_img

ശബരിമല തീർത്ഥാടനത്തിനിടയിൽ കാണാതായ ചെന്നൈ സ്വദേശിയെ കണ്ടെത്തി; ഈ മാസം 12 ന് കാണാതായ 58 കാരനെ കണ്ടെത്തിയത് കൊല്ലത്ത് നിന്ന്

റാന്നി :ശബരിമല തീർത്ഥാടനത്തിനിടയിൽ കാണാതായ ചെന്നൈ സ്വദേശിയെ കൊല്ലത്തു നിന്നും റെയിൽവേ പോലിസ് കണ്ടെത്തി.ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ കരുണാനിധി എന്ന അമ്പത്തെട്ട്കാരനെയാണ് റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയത്.

ചെന്നൈയിൽ നിന്നും ഈ മാസംപത്തിന് ശബരിമലയിൽ എത്തിയ 72 അംഗ തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ്12ന് നിലയ്ക്കൽ എത്തയപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന കരുണാനിധിയെ കാണാനില്ലെന്ന് മറ്റുള്ളവർ അറിഞ്ഞത്.തുടർന്ന് പമ്പാ സ്റ്റേഷനിൽ പരാതി നൽകിയിയുന്നു.ഓർമ്മക്കുറവ് ഉളള ഇദ്ദേഹത്തെ കഴിഞ്ഞ 20 തീയതി കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്.തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ഗണേശിൻ്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ആരോഗ്യം വീണ്ടെടുക്കുന്നതിനിടെ ആശുപത്രിയിൽ നിന്നും വീണ്ടും ഇറങ്ങിപ്പോയി. തുടർന്ന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും കൊല്ലത്ത് വച്ച് ഓട്ടോ ഡ്രൈവറുമാർ അവശനിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

കൈകൾക്ക് പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. തീർത്ഥാടകനെ പമ്പയിൽ നിന്നും കാണാതായി എന്ന് ടി.വി വാർത്ത വന്നതോടെ പോലിസിന് ലഭിച്ച ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ ആളിനെ പമ്പ പോലീസ് തിരിച്ചറിയുകയായിരുന്നു. പമ്പാ പോലിസ് റാന്നി ഒന്നാം ക്ളാസ് മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി

വയനാട്ടിൽ നിന്നും വന്ന് തീർത്ഥാടനം നടത്തി പോകുമ്പോൾ മറ്റൊരു തീർത്ഥാടകനെ കൂടി കാണാതായിട്ടുണ്ട്. പമ്പ പോലീസിൽ ബന്ധുക്കൾ പരാതി നൽകി കാത്തിരിക്കുകയാണ്.

Related Articles

Latest Articles