Sunday, November 22, 2026

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ബ​രി​മ​ല​യ്ക്കായി പ്ര​ത്യേ​ക നി​യ​മ നി​ർ​മാ​ണം ന​ടത്തും: ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പിൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ബ​രി​മ​ല​യ്ക്കാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​പ്പ് വി​ധി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യെന്നും അദ്ദേഹം പറഞ്ഞു.

തിര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​യു​ന്നു​, അ​വ​ർ ന​ൽ​കി​യ വി​ജ​യ​മാ​ണി​ത്. അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു പ​ക്ഷ​ത്തി​ന് കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മില്ല. ഇ​ട​തു​പ​ക്ഷം ജ​ന​മ​ന​സു​ക​ളി​ൽ നി​ന്ന് തൂ​ത്തെ​റി​യ​പ്പെ​ട്ടെ​ന്നും ചെന്നിത്തല വ്യക്തമാക്കി.

മോ​ദിയും പി​ണ​റാ​യിയും മ​ത​ന്യൂ​ന​പ​ക്ഷ- പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ലും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​ത​ന്യൂ​ന​പ​ക്ഷ-​പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധാ​ർ​ഷ്ട്യ​ത്തോ​ടെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​ത് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ന ശൈ​ലി​ അ​വ​ർ​ക്ക് തി​രി​ച്ച​ടി​യായി, ശൈ​ലി മാ​റ്റി​ല്ലെ​ന്ന് ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​തിൽ ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.

Related Articles

Latest Articles