Friday, May 17, 2024
spot_img

അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ സ്വയംഭോഗം ചെയ്യുകയാണോയെന്ന് ചോദ്യം

ചേർത്തലയിലെ നഴ്‌സിംഗ് കോളേജിലെ വൈസ്പ്രിന്സിപ്പിളിൽ നിന്നും വിദ്യാർഥിനികൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനം. എന്നാൽ, എസ്.എച്ച്‌ നഴ്സിങ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്ന് കേരള നഴ്സിങ് കൗണ്‍സില്‍ തന്നെ സ്ഥിരീകരിച്ചതോടെ ഉയരുന്ന ചോദ്യം വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം പരാതിപ്പെട്ട കോളേജിലെ പ്രധാനിക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നതാണ്.

നാളെ ആരോഗ്യസര്‍വ്വകലാശാല പ്രതിനിധികളുടെയും നഴ്സിങ് കൗണ്‍സില്‍ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ചേരുന്ന പി.ടി.എ യോഗത്തോടെ കോളേജില്‍ ഇനിയെങ്കിലുമൊരു ശുദ്ധികലശം നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രീതാ മേരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്ന് മാനേജ്മെന്റിനും ബോധ്യമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ അവരെ സ്ഥാനത്ത് നിന്ന് നീക്കിയതായുള്ള അറിയിപ്പ് പി.ടി.എ യോഗത്തില്‍ മാനേജ്മെന്റ് അറിയിക്കുമെന്നാണ്അലഭിക്കുന്ന വിവരങ്ങൾ. അത്രത്തോളം രൂക്ഷമായ പരാതിയാണ് നഴ്സിങ് കൗണ്‍സില്‍ പ്രതിനിധികളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വൈസ് പ്രിന്‍സിപ്പലിനെതിരായ പരാതികള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ ഉള്‍പ്പെട പഠിക്കുന്ന കോളേജിലാണ് കേരളത്തെ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമില്‍ ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ…. എന്നും മുഖത്ത് നോക്കി ചോദിക്കും.

മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാല്‍ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച്‌ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ കുറച്ച്‌ തോല്‍പ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിന്‍സിപ്പലിനെന്നും വിദ്യര്‍ത്ഥിനികള്‍ ആരോപിക്കുന്നു. സ്വകാര്യ കോളേജ് ആയതിനാല്‍ സെമസ്റ്ററിന് പണം നല്‍കിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കില്‍ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിന്‍സിപ്പലും കൂട്ടരും മുതലെടുത്ത്.

ലൈംഗികാധിക്ഷേപങ്ങള്‍ക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉള്‍പ്പെടെ കഴുകിക്കലും. നിത്യസംഭവമായ ഇത് അവിചാരിതമായി ഒരു യുവതി കാണാനിടയായതാണ് ഇപ്പോള്‍ എസ്.എച്ചിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് രക്ഷയായത്. രണ്ടാഴ്ച മുമ്ബ് ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാര്‍ത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വ്ദേശിയായ യുവതി ഓസ്ട്രേലിയയില്‍ നഴ്സാണ്.

പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാല്‍ യുവതി കൂടുതല്‍ ശ്രദ്ധിച്ചില്ല. ലേബര്‍ റൂമില്‍ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാര്‍ഡിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടര്‍ന്ന് യുവതി ഇതെല്ലാം ഫോണില്‍ വീഡിയോ എടുത്തു.

Related Articles

Latest Articles