Tuesday, May 14, 2024
spot_img

ചേട്ടൻ ദൂരെ എവിടെയോ ഷൂട്ടിങ്ങിന് പോയതാണ്; ഞാനുമുണ്ട് ആ സിനിമയിൽ; പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല; ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി നടൻ സലീം കുമാർ

ഹാസ്യസാമ്രാട്ട് ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോടെയായിരിക്കുകയാണ് മലയാള സിനിമാ ലോകം. അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പ്രീയപ്പെട്ടവർ ഒന്നടങ്കം പറയുന്നത്. ഇപ്പോൾ ഇന്നസെന്റിന് ആദരാഞ്ജലികൾ നേർന്ന് എത്തിയിരിക്കുകയാണ് നടൻ സലീം കുമാർ. അദ്ദേഹം ദൂരെ എവിടെയോ നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ലെന്ന് സലീം കുമാർ ഫേസ്ബുക്കിലാണ് കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല. ആവും ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ………

Related Articles

Latest Articles