Wednesday, January 7, 2026

ചേവായൂര്‍ കവർച്ച കേസ്; ഒരാള്‍കൂടി അറസ്റ്റിൽ, പിടിയിലായത് പ്രധാനപ്രതിയുടെ കൂട്ടാളി

കോഴിക്കോട്: ചേവായൂര്‍ കവർച്ച കേസിൽ ഒരാൾകൂടി പോലീസ് പിടിയിലായി. ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങളാണ് സംഗം തട്ടിയെടുത്തത്. മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്‍റെ കൂട്ടുപ്രതിയെയാണ് പോലീസ് ഇപ്പോൾ പിടികൂടിയത്. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ (26) ആണ് ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ഷാൻ. എസ്. എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

2021 ജൂൺ മാസം ഒന്നാം തിയ്യതി ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഭിഷണിപ്പെടുത്തി ബലമായി ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി കടന്നുകളയുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതിയിയിൽ കേസന്വേഷിച്ച പോലീസ് നിരവധി കേസുകളിൽ മുഖ്യപ്രതിയായിട്ടുള്ള ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. സുദർശ്ശന്റെ നേതൃത്വത്തിൽ പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു.

മാവൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സജി,സീനിയർ സി പി ഒ രാജീവൻ പാലത്ത്, ഡ്രൈവർ സീനിയർ സിപിഒ അബ്ദുൾ അസീസ്, വനിതാ സിപിഒ ഷംന,സി പിഒ മാരായ അരവിന്ദ്, കൃഷ്ണ കിഷോർ,പ്രശോഭ് വിപി,പ്രഭുൽദാസ്,ശരത്ത് ലാൽ എന്നിവർ ചേർന്നാണ് ജിതേഷിനെ പിടികൂടിയത്.

Related Articles

Latest Articles