ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് എത്തിക്കുന്നത്. ഷാഹിദ് കപൂർ ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഈ റോളിലേക്ക് ഷാഹിദാണ് എന്റെ ആദ്യ ചോയ്സ്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു. ഇത് ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ത രീതിയിലുള്ള സിനിമയാണ് ഇതെന്നും അമിത് റായ് പറയുന്നു. ശിവഭഗവാനിലുള്ള അതെ വിശ്വാസം എനിക്ക് ഛത്രപതി ശിവാജി മഹാരാജിലുമുണ്ട്. അതുപോലെ, OMG 2 നിർമ്മിക്കുമ്പോൾ, ഉണ്ടായിരുന്ന അതെ വിശ്വാസത്തോടെയാണ് ഈ സിനിമയും തയാറാക്കുന്നത്. ഛത്രപതി ശിവജി മഹാരാജിന്റെ ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്നും സംവിധായകൻ അമിത് റായ് പറയുന്നു.

