Tuesday, September 22, 2026

കേറ്ററിങ് വാഹനം പമ്പരം പോലെ വട്ടംകറങ്ങി: തൊട്ടടുത്ത് വിമാനം; വൈറലായി വീഡിയോ

ഷിക്കാഗോ : വിമാനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന കേറ്ററിങ് വാഹനം നിയന്ത്രണംവിട്ട് വട്ടം കറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം യു എസിലെ ഷിക്കാഗോ വിമാനത്താവളത്തിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത് .

വാഹനത്തിന്റെ അപ്രതീക്ഷിത കറക്കം ആദ്യം തമാശ പടര്‍ത്തിയെങ്കിലും വേഗം കൂടിയത് ആശങ്ക ഉയര്‍ത്തി. കറക്കത്തിനിടെ വാഹനം വിമാനത്തിന്‍റെ തൊട്ടടുത്തേക്ക് നീങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെ ജീവനക്കാരില്‍ ചിലര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഉടന്‍ മറ്റൊരു ജീവനക്കാരന്‍ ഒരു ഗുഡ്‌സ് ക്യാരയിങ് യന്ത്രം ഉപയോഗിച്ച് നിയന്ത്രണം വിട്ട വാഹനത്തെ ഇടിച്ചിട്ടു. ജീവനക്കാരൻ്റെ സമയോചിത ഇടപെല്‍ മൂലം വലിയ അപകടങ്ങൾ ഒഴിവായി. സംഭവത്തിന്‍റെ വീഡിയോ ചിലര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വൈറലായി. വാഹനത്തിന്‍റെ കറക്കത്തെ പരിഹസിക്കുന്ന ട്രോളുകളും ചിലര്‍ പങ്കുവെച്ചു.

Related Articles

Latest Articles